അയോധ്യ വിധി; ആരുടെയും വിജയവും പരാജയവുമല്ല, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻ ഭാഗവത്

അയോധ്യാ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.

തുമ്പി ഏബ്രഹാം

ശനി, 9 നവം‌ബര്‍ 2019 (15:35 IST)
അയോധ്യാ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.തർക്കം അവസാനിക്കണമെന്നാണ് ആർഎസ്എസ് നിലപാടെന്ന് വിശദീകരിച്ച ആർഎസ്എസ് തലവൻ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. 
 
വർഷങ്ങളായി തുടരുന്ന കേസാണ് ഒടുവിൽ തീർപ്പായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത് ഇതിനെ വിജയമായോ പരാജയമായോ കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു. സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മരിച്ചത് ഞാനല്ല‘, ഫെയ്സ്‌ബുക്കിൽ ലൈവായി എത്തി സംവിധായകൻ ജോസ് തോമസ്