Webdunia - Bharat's app for daily news and videos

Install App

ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സെപ്റ്റംബര്‍ 11 സ്മാരകം സന്ദര്‍ശിച്ച് തരൂര്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിദേശപര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 25 മെയ് 2025 (12:55 IST)
ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ജര്‍മ്മനിയിലാണ് വിദേശകാര്യ മന്ത്രി ഇത് പറഞ്ഞത്. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയാണ് ജര്‍മനി നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിദേശപര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
 
പഹല്‍ഗാം ഭീകരാക്രമണത്തെ ജര്‍മന്‍ വിദേശകാര്യ മന്ത്രി അപലപിച്ചു. ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും ലോകത്തിനു മുന്നില്‍ പാകിസ്ഥാന്റെ ഭീകരത വെളിപ്പെടുത്താനുമുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെ സംഘം വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തുകയാണ്. ശശി തരൂര്‍ നയിക്കുന്ന സംഘം ന്യൂയോര്‍ക്കിലെത്തി സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ സ്മാരകം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അടുത്ത ലേഖനം
Show comments