Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല യുവതീ പ്രവേശം; ഒൻപതംഗ വിശാല ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നേതൃത്വം നൽകുന്ന ഒൻപതംഗ വിശാല ഭരണ‌ഘടനാ ബെഞ്ചാണു വാദം കേൾക്കുക.

ശബരിമല യുവതീ പ്രവേശം; ഒൻപതംഗ വിശാല ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

റെയ്‌നാ തോമസ്

, തിങ്കള്‍, 13 ജനുവരി 2020 (08:48 IST)
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം സുപ്രീംകോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നേതൃത്വം നൽകുന്ന ഒൻപതംഗ വിശാല ഭരണ‌ഘടനാ ബെഞ്ചാണു വാദം കേൾക്കുക. കഴിഞ്ഞ നവംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമ പ്രശ്നങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.
 
മത സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ വ്യവ‌സ്ഥകൾ, ഭരണഘടനയിലെ ക്രമസമാധാനം, ധാർമികത തുടങ്ങിയ പ്രയോഗങ്ങളിൽ വ്യക്തത, ഹൈന്ദവ വിഭാഗങ്ങൾ എന്ന പ്രയോഗത്തിന്റെ അർഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങൾക്കു ഭരണഘടനാ സംരക്ഷണം നൽകിയിട്ടുണ്ടോ തുടങ്ങിയവരാണു പ്രധാനമായും ഒൻപതംഗ ബെഞ്ച് പരിഗണിക്കുക.
 
അതേസമയം ശബരിമലയിൽ സ്വമേധയാ പുതിയ സത്യവാങ്‌മൂലം നൽകില്ലെന്ന് തിരുവിതാംകുർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. 2016ൽ സമർപ്പിച്ച സത്യവാങ്‌മൂലം നിലനി‌ൽക്കുന്നു. ദേവസ്വം ബോർഡിനോട് ഇതുവരെ നിലപാട് ചോദിച്ചിട്ടില്ല. നിലപാട് ചോദിച്ചാൽ വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തണുപ്പു മൂലം പശു ചത്തു; എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ജൂനിയര്‍ എഞ്ചിനീയര്‍ക്കുമെതിരെ കേസ്