മുറി ട്രൗസറും ഇട്ട് പ്രസംഗിക്കുന്നതല്ല ദേശീയത: ആർഎസ്എസിനെതിരെ സച്ചിൻ പൈലറ്റ്

Webdunia
തിങ്കള്‍, 4 ജനുവരി 2021 (12:10 IST)
രാജ്യത്ത് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കര്‍ഷകരെ പിന്തുണച്ചും ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ദേശീയത എന്നുള്ളത് കർഷകരുടെ ക്ഷേമമാണെന്നും നാഗ്‌പൂരിൽ ട്രൗസറും ധരിച്ച് പ്രസംഗിക്കുന്നതല്ലെന്നും സച്ചിൻ പറഞ്ഞു.
 
നാം കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് ദേശീയവാദം. മുറി ട്രൗസര്‍ ധരിച്ചുകൊണ്ട് നാഗ്പുരില്‍ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത. ആർഎസ്എസിന്റെ പേരെടുത്ത് പറയാതെ സച്ചിൻ വിമർശിച്ചു.
 
ഏതെങ്കിലും തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതോ റദ്ദാക്കുന്നതോ സര്‍ക്കാരിനെ തോല്‍പിക്കില്ലെന്ന് കേന്ദ്രം മനസിലാക്കണം. പുതിയ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുക വഴി കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ് ബിജെപി ചെയ്യുന്നത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി വരുംദിവസങ്ങളില്‍ കൂട്ടായി സമ്മര്‍ദം ചെലുത്തുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments