Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമത ബാനർജിയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി

മമത ബാനർജിയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി
, ശനി, 26 ഡിസം‌ബര്‍ 2020 (08:41 IST)
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാരിന്റെ കർഷകർക്കായുള്ള പദ്ധതികൾ ജനങ്ങളിലെത്താതെ മമത തടയുകയാണെന്ന് മോദി ആരോപിച്ചു. പിഎം കിസാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എഴുപത് ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക മമത സര്‍ക്കാര്‍ നിഷേധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
 
മമത ബാനർജിയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കേണ്ട ആറായിരം രൂപ രാഷ്ട്രീയ അജണ്ടകളുടെ പേരില്‍ തടയുകയാണ് മമത ചെയ്‌തത്. മമത നടത്തുന്ന സ്വാര്‍ഥതയുടെ രാഷ്ട്രീയം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാളിലെ കർഷകർക്കായി ഒന്നും ചെയ്യാത്ത പാർട്ടികൾകര്‍ഷകരുടെ പേരുപറഞ്ഞ് ഡല്‍ഹിയിലെ ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ നശിപ്പിക്കുന്നതിനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി ആരോപിച്ചു.
 
ഓണ്‍ലൈനിലൂടെ രാജ്യത്തെ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചലച്ചിത്ര നടന്‍ അനില്‍ പി നെടുമങ്ങാട് അന്തരിച്ചു