ആ ചിത്രം വേണ്ടെന്ന് വെച്ചത് മമ്മൂട്ടി, കാരണം ഈഗോ?
ഷാജി കൈലാസ് ശ്രമിച്ചു, നടന്നില്ല?
മലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒരുമിച്ച നിരവധി സിനിമകളും ഉണ്ട്. അതില്‍ മിക്കതും ചരിത്ര വിജയമായിരുന്നു. മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നെല്ലാം മലയാളത്തിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. പരസ്പരമുള്ള ബഹുമാനവും ഒത്തുകൂടലും.
മമ്മൂട്ടി നായകനായ ഹിമവാഹിനി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു വില്ലന്‍. മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം കത്തി നില്‍ക്കുന്ന കാലമായിരുന്നു അന്ന്. അന്ന് മുതല്‍ ഇന്നു വരെ എടുത്ത് നോക്കുകയാണെങ്കില്‍ ഏകദേശം അമ്പതിലധികം സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏത് മലയാളിയേയും ആവേശത്തിലാഴ്ത്തും. ഏറ്റവുമൊടുവില്‍ ട്വന്റി 20 എന്ന ചിത്രത്തിലാണ് അത് സംഭവിച്ചത്. ഉദയ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, പലകാരണങ്ങള്‍ കൊണ്ടും ആ ചിത്രം നടക്കാതെ മുന്നോട്ട് പോയി. ചിത്രത്തിന് ആദ്യം പച്ചക്കൊടി കാണിച്ചത് മമ്മൂട്ടി ആയിരുന്നു. അന്ന് മോഹന്‍ലാലിന് ഡേറ്റ് ഉണ്ടായിരുന്നില്ല. പിന്നീട് തിരക്കഥ വായിച്ചപ്പോള്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചെങ്കിലും മമ്മൂട്ടിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. നിര്‍മാണത്തിന് തനിക്ക് താല്‍പ്പര്യമില്ലെന്ന് താരം പറഞ്ഞതോടെ സിനിമ അനിശ്ചിതത്വത്തിലാണ്.
ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത് എന്നാണ്. ഈ കാരണത്താലാണ് മമ്മൂട്ടി സിനിമ നിര്‍മിക്കാന്‍ താല്‍പ്പര്യമില്ലെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറിയതെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
നിലവില്‍ മാസ് ചിത്രങ്ങളുടെ പിറകേയാണ് മെഗാതാരങ്ങള്‍. കത്തിനില്‍ക്കുന്ന സമയത്ത് മറ്റൊരു നായകന്റെ വില്ലനായി അഭിനയിക്കുമ്പോള്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടാതിരിക്കുമോയെന്ന കാരണത്താലാണ് സിനിമ വേണ്ടെന്ന് വെച്ചതത്രേ.
അനിശ്ചിതത്വം അവസാനിച്ച്, ഇരുവരും ഉദയ് ക്രഷ്ണയുടെ ഈ സ്വപ്ന ചിത്രത്തില്‍ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.