Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനും രേഖയും വരാറില്ല, വന്നാല്‍ മിണ്ടുകയുമില്ല; ഇരുവരും ബൌണ്ടറി കടന്നേക്കും

സച്ചിനും രേഖയും പുറത്തേക്കോ ?

സച്ചിനും രേഖയും വരാറില്ല, വന്നാല്‍ മിണ്ടുകയുമില്ല; ഇരുവരും ബൌണ്ടറി കടന്നേക്കും
ന്യൂഡൽഹി , വ്യാഴം, 30 മാര്‍ച്ച് 2017 (19:25 IST)
നടപടികളിൽ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറും ബോളിവുഡ് നടി രേഖയും രാജ്യസഭാ അംഗമെന്ന പദവി ഒഴിയണമെന്ന് ആവശ്യം.

സമാജ്‌വാദി പാർട്ടിയുടെ നരേഷ് അഗർവാൾ ആണ് ഇക്കാര്യം പാർലമെൻറിൽ ഉന്നയിച്ചത്. ക്രമപ്രശ്നമായിട്ടാണ് അദ്ദേഹം വിഷയം സഭയില്‍ അവതരിപ്പിച്ചത്.

പാർലമെന്റ് സെഷനിലെ നടപടികളിൽ സച്ചിനും രേഖയും പങ്കെടുക്കുന്നത് ഇതുവരെ താന്‍ കണ്ടെത്തിയിട്ടില്ല. താല്‍പ്പര്യമില്ലെങ്കില്‍ ഇവര്‍ പദവിയൊഴിഞ്ഞു പോകണമെന്നും രാജ്യസഭയിൽ നരേഷ് അഗർവാൾ വ്യക്തമാക്കി.

വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യൻ വ്യക്തമാക്കി. നാമനിർദേശം വഴിയെത്തിയ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാൻ അഗർവാൾ ശ്രമിക്കണമെന്ന് കുര്യൻ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികത ആസ്വദിച്ചില്ലെന്ന് യുവാവിന്റെ മൊഴി; പീഡനവീരനെ കോടതി വെറുതെവിട്ടു - ബലാത്സംഗം ചെയ്‌തത് പതിനേഴുകാരിയെ