ബിജെപി വക്താവ് സാംബിത് പത്ര കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ

വ്യാഴം, 28 മെയ് 2020 (17:58 IST)
ഡൽഹി: ബിജെപി വക്താവ് സാംബിത് പത്രയെ കൊവിഡ് 19 രോഗലക്ഷണങ്ങളൊടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് പത്രയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ചയാണ് അദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലാക്കിയത്.നിലവിൽ പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ കൊവിഡ് സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
 
ദേശീയ വാർത്താചാനലുകളിലെ സ്ഥിരം ബിജെപി മുഖമാണ് സാംബിത് പത്രയുടേത്. നേരത്തെ മഹാരാഷ്ട്രയിലെ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ 1.58 ലക്ഷം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി