ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

സൈബര്‍ സുരക്ഷാ ആപ്പ് സഞ്ചാര്‍ സാഥി പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമെങ്കിലും ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് ഇല്ലാതാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ഡിസം‌ബര്‍ 2025 (16:46 IST)
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് വികസിപ്പിച്ചെടുത്ത സൈബര്‍ സുരക്ഷാ ആപ്പ് സഞ്ചാര്‍ സാഥി പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമെങ്കിലും ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് ഇല്ലാതാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ആപ്പ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമില്ലാത്തവര്‍ ആപ്പ് സജീവമാക്കേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പല മൊബൈല്‍ ഫോണുകളിലും ഗൂഗിള്‍ മാപ്സ് ഉള്‍പ്പെടെ നിരവധി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉണ്ട്. എല്ലാവരും ആ ആപ്പുകളെല്ലാം ഉപയോഗിക്കാറുണ്ടോ? ആളുകള്‍ക്ക് ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം. 
 
ഇതും അങ്ങനെ തന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സഞ്ചാര്‍ സാത്തി ആപ്പ് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യ ആദ്യമായി ഒരു പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പ് നിര്‍ബന്ധമാക്കുന്നുണ്ടെന്നും പൗരന്മാരുടെ നിരീക്ഷണത്തിനായി ഉദ്ദേശിച്ചുള്ളതാണെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു. നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനും വ്യാജ മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗം തടയാനും സഹായിക്കുന്ന ഒരു ആപ്പാണ് സഞ്ചാര്‍ സാത്തി. എന്നാല്‍ പ്രീ-ഇന്‍സ്റ്റാളേഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ആപ്പിള്‍.
 
ഉപയോക്തൃ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ഐഫോണുകളില്‍ സഞ്ചാര്‍ സാത്തി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഈ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. ഇത് വരുമാനത്തെ അടിസ്ഥാനമാക്കി പിഴ നിശ്ചയിക്കുന്ന ആഗോള ആന്റി-ട്രസ്റ്റ് പെനാല്‍റ്റി നിയമങ്ങളെ എതിര്‍ക്കുമെന്ന് ആപ്പിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

അടുത്ത ലേഖനം
Show comments