Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanjay Dutt: രാഷ്ട്രീയത്തിലേക്കില്ലെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്

Sanjay Dutt Rejects Rumours

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ഏപ്രില്‍ 2024 (11:12 IST)
രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന്‍ സഞ്ജയ് ദത്ത്. സോഷ്യല്‍ മീഡിയ എക്‌സ്‌ലൂടെയാണ് ബോളിവുഡ് താരം സഞ്ജയ് തന്റെ നിലപാട് വ്യക്തമാക്കിയത്. അഥവാ രാഷ്ട്രീയപ്രവേശനം ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കുമെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ കര്‍ണാലില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സഞ്ജയ് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. 
 
2004-5 കാലയളവില്‍ മന്‍മോഹന്‍സി പ്രധാനമന്ത്രിയായിരുന്ന സമയത്ത് യുവജന കാര്യം, കായികം എന്നീ വകുപ്പുകള്‍ നിര്‍വഹിച്ചിരുന്നത് സഞ്ജയ് ദത്തിന്റെ പിതാവും നടനുമായ സുനില്‍ ദത്തായിരുന്നു. അതേസമയം സഞ്ജയ് ദത്തിന്റെ സഹോദരി എംപിയാണ്. ഇതോടെയാണ് സഞ്ജയ് ദത്തിന്റെ രാഷ്ട്രീയ പ്രവേശനവും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം: ആനകളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ 50 ഡോക്ടര്‍മാര്‍