Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും ഒഴിവാക്കി

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും ഒഴിവാക്കി

അഭിറാം മനോഹർ

, ചൊവ്വ, 4 മാര്‍ച്ച് 2025 (12:40 IST)
കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്നും തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ ഒഴിവാക്കി കര്‍ണാടക ഹൈക്കോടതി. സഞ്ജനയ്‌ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കണ്ടെത്തിയ കോടതി 2024 ജൂണില്‍ സഞ്ജനയ്‌ക്കെതിരായ നിയമനടപടികള്‍ മരവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി.
 
2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരീപിച്ച് കോട്ടണ്‍പേട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 2015,2018,2019 വര്‍ഷങ്ങളില്‍ ഇവര്‍ ചെയ്തതായി ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയ്ക്കായി പോലീസ് പ്രത്യേക എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. 2020 സെപ്റ്റംബര്‍ 8ന് ബെംഗളുരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത സഞ്ജനയ്ക്ക് 3 മാസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
 
 ഈ കേസില്‍ സഞ്ജനയെ കൂടാതെ കന്നഡ നടി രാഗിണി ദ്വിവേദി, മലയാളി നടന്‍ നിയാസ് മുഹമ്മദ്, എന്നിവര്‍ ഉള്‍പ്പടെ 15 പേര്‍ അറസ്റ്റിലായിരുന്നു. രാഗിണി ദ്വിവേദിയെ കഴിഞ്ഞമാസം ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം