Select Your Language

Notifications

webdunia
webdunia
webdunia
Saturday, 15 March 2025
webdunia

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 'ദോശരാജാവ്' രാജഗോപാൽ അന്തരിച്ചു

പ്രമേഹം, ഹൈപ്പർ ടെൻഷൻ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് രാജഗോപാലിനുണ്ടായിരുന്നത്.

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 'ദോശരാജാവ്' രാജഗോപാൽ അന്തരിച്ചു
, വ്യാഴം, 18 ജൂലൈ 2019 (11:46 IST)
കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ശരവണ ഭവൻ ഹോട്ടൽ ഉടമ പി രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജയിലിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രാജഗോപാലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു രാജഗോപാൽ കീഴടങ്ങാൻ എത്തിയത്. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന രാജഗോപാലിന്റെ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ. 
 
തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് പി രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്. പ്രമേഹം, ഹൈപ്പർ ടെൻഷൻ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് രാജഗോപാലിനുണ്ടായിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനുഷ്യനോളം വലിയ കൂറ്റൻ ജെല്ലിഫിഷിനൊപ്പം നീന്തി ഡൈവർ; വൈറലായി വീഡിയോയും ചിത്രങ്ങളും