അന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല, ജനത തോറ്റു, വിമർശനവുമായി ശശി തരൂർ ഇന്നും അങ്ങനെ തന്നെ

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2020 (16:46 IST)
വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് വേണ്ടത്ര തയ്യാറെടുക്കാനുള്ള അവസ്ഥ പ്രധാനമന്ത്രി നൽകിയില്ലെന്നും തരൂർ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു ശശി തരൂർ പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത്.
 
നോട്ട് നിരോധനത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയില്ല. ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നത്.തരൂർ ട്വിറ്ററിൽ കുറിച്ചു.
 
സ്വദേശത്തേയ്‌ക്ക് പോകുവാനായി ബസ് കാത്തുനിൽക്കുന്ന ആയിരങളുടെ ചിത്രവും ദൃശ്യങ്ങളെ നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്‍പില്‍ ക്യൂ നിന്നവരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് രാജ്യത്ത് യാതൊരു തരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയില്ലെന്ന് കപിൽ സിബൽ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊവിഡ് 19: ട്രംപിന്റെ നിലപാടുകളെ തുറന്നെതിർത്ത് ബിൽഗേ‌റ്റ്‌സ്