ചിന്നമ്മയുടെ ഒരു അടവുകളും നടക്കില്ല; പ്രത്യേക സൌകര്യമോ ജയില്‍ മാറ്റമോ നല്‍കില്ലെന്ന് ജയില്‍ അധികൃതര്‍
ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളോ ജയില്‍ മാറ്റമോ അനുവദിക്കില്ല
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രിയ തോഴി ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളോ ജയില്‍ മാറ്റമോ അനുവദിക്കില്ലെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ ജയിലില്‍ അനുവദിച്ചിട്ടുണ്ടെന്നും ശശികലയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റുമെന്നുമുള്ള റിപ്പോര്‍ട്ടുകളും അധികൃതര്‍ തള്ളികളഞ്ഞു.
അഡ്വ. എം പി രാജവേലായുധം സമര്‍പ്പിച്ച വിവരാവകാശത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിട്ടില്ലെന്നും ശശികലയുടെ ജയില്‍ മാറ്റത്തിനായുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും പരപ്പന അഗ്രഹാര ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് വ്യക്തമാക്കിയത്. ശശികലയുടെ ബന്ധുക്കളായ വിഎന്‍ സുധാകരന്‍, ഇളവരളി എന്നിവര്‍ക്ക് വേണ്ടിയും ഒരു തരത്തിലുള്ള ശുപാര്‍ശകളും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.