Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ മനസ്സാക്ഷി ശുദ്ധ‌മാണ്, ജയലളിത ആശുപത്രിയിൽ കണ്ടിരുന്നത് ഹനുമാൻ സീരിയൽ; വെളിപ്പെ‌ടുത്തി ശശികല

പുട്ടിന് തേങ്ങയെന്ന പോലെ, ചിന്നമ്മ പറഞ്ഞുകൊണ്ടേയിരുന്നു '' അമ്മയുടെ മരണം അന്വേഷിച്ചോട്ടെ, എനിക്കൊരു പ്രശ്നവുമില്ല''!

എന്റെ മനസ്സാക്ഷി ശുദ്ധ‌മാണ്, ജയലളിത ആശുപത്രിയിൽ കണ്ടിരുന്നത് ഹനുമാൻ സീരിയൽ; വെളിപ്പെ‌ടുത്തി ശശികല
ചെന്നൈ , വ്യാഴം, 9 ഫെബ്രുവരി 2017 (10:14 IST)
ജയലളിതയുടെ ആശുപത്രി വാസത്തെ കുറിച്ച് വെളിപ്പെടുത്തി ശശികല നടരാജൻ. മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ശശികല അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയലളിതയേയും ഒ പനീർശെൽവത്തിന്റെ കൂറ്മാറ്റത്തേയും കുറിച്ച് സംസാരിക്കുന്നത്.
 
ജയലലിതയുടെ മരണവുമായി ബന്ധപ്പെട്ട ഏതൊരു അന്വേഷണത്തിനും താൻ തയ്യാറാണന്ന് ശശികല വ്യക്തമാക്കി. അമ്മ ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസവും ഞാന്‍ കൂടെയുണ്ടായിരുന്നു. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമറിയാം ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. 
 
അമ്മയോടൊപ്പം പോയസ് ഗാർഡനിലും ഞാൻ ഉണ്ടായിരുന്നു. 33 വർഷം. അവിടെയുള്ളവർക്കും അറിയാം ഞാൻ എങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. അന്വേഷണം വരട്ടെ. എനിക് പേടിയില്ല. പുറത്തുള്ളവർ പറയുന്നത് എനിക്ക് ഒരു പ്രശ്നമല്ല. ഡി എം കെ പറയുന്നതും പ്രശ്നമല്ല.
 
പക്ഷേ, ഇത്രയും കാലം കൂടെയുണ്ടായിരുന്ന ഒ പനീർശെൽവം ഇങ്ങനെ പറയുന്നത് കേൾക്കുന്നതിൽ തനിക്ക് വിഷമമുണ്ട്. പനീർശെൽവത്തിന്റെ വാക്കുകൾ സഹിക്കാനാകുന്നില്ല. ചികിത്സയ്ക്ക് ശേഷം നവംബര്‍ 29 ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. അങ്ങനെയൊക്കയുള്ളപ്പോളാണ് പനീര്‍ശെല്‍വം  ഇതൊക്കെ പറയുന്നത്. എത്ര അന്വേഷണ കമ്മീഷൻ വന്നാലും എനിക്ക് പ്രശ്നമില്ല.
 
അമ്മയുടെ ചികിത്സയെന്നത് ഒരു തുറന്ന പുസ്തകമാണ്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവരെ ചികിത്സിക്കാനെത്തി. ലണ്ടനില്‍ നിന്ന് ഡോക്ടറെത്തി. സിംഗപ്പൂരില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ വന്നു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അവരോട് സംസാരിക്കുമായിരുന്നു. 
 
ജയലളിതയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണെന്നും ശശികല പറഞ്ഞു. അവര്‍ക്ക് സുഖമില്ലാതായപ്പോള്‍ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരും പറഞ്ഞിരുന്നു. വളരെ പെട്ടന്ന് എത്തിച്ചുവെന്ന്. അന്വേഷണത്തെ ഞാന്‍ പ്രശ്‌നമാക്കുന്നില്ല. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ അവരെ എങ്ങനെയാണ് നോക്കിയതെന്ന് അറിയാം.
 
അവര്‍ ടിവിയില്‍ ഹനുമാന്‍ സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ ഞാനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമായിരുന്നു. ദിവസം രണ്ടു മൂന്ന് എപ്പിസോഡുകള്‍ അവര്‍ കാണുമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും കാണും. എത്ര അന്വേഷണ കമ്മീഷനെ വെച്ചാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ശശികല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിച്ചത് ആര്?, ലക്ഷ്മി നായരുടെ രാജി എവിടെ? ക്ലൈമാക്സിലെ ട്വിസ്റ്റിനെ കുറിച്ച് ജെയ്ക്കും വിജിനും ചിലത് പറയാനുണ്ട്