സാത്തൂരിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: 11 മരണം

എ കെ ജെ അയ്യര്‍
വെള്ളി, 12 ഫെബ്രുവരി 2021 (19:08 IST)
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിക്കടുത്ത് വിരുദുനഗര്‍ ജില്ലയിലെ സാത്തൂരിലെ ഒരു പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പതിനൊന്നു പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പടക്ക നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് മരിച്ചത്.
 
ഗുരുതരമായി പരുക്കേറ്റ പതിനാലു പേരെ ശിവകാശി, വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാത്തൂരിനടുത്ത് അച്ഛന്കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്സിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ നാല് ഷെഡ്ഡുകള്‍ തകര്‍ന്നു. കൂടുതല്‍ ആളുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നു തിരച്ചില്‍ നടത്തുന്നുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
 
നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പത്ത് യൂണിറ്റി അഗ്‌നിരക്ഷാ സേനകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments