മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ: പ്രതിഷേധം കനത്തതോടെ എസ്ബിഐയുടെ ചെവിക്ക് പിടിച്ച് കേന്ദ്രം
ബാങ്ക്, എടിഎം ഇടപാടുകൾക്കു ഫീസ് ഈടാക്കരുതെന്നു കേന്ദ്രസർക്കാർ
മിനിമം ബാലൻസില്ലെങ്കിൽ അക്കൗണ്ട് ഉടമ പിഴയൊടുക്കണമെന്ന സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ (എസ്ബിഐ) തീരുമാനം പുനഃപരിശോധിക്കണെമന്ന് കേന്ദ്രസർക്കാർ.
എടിഎമ്മില്‍ സൗജന്യ ഇടപാടുകള്‍ക്കുശേഷം പണം ഈടാക്കാനുളള തീരുമാനവും പൊതു- സ്വകാര്യ ബാങ്കുകള്‍ പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മിനിമം ബാലൻസില്ലെങ്കിൽ അക്കൗണ്ട് ഉടമ ഏപ്രിൽ ഒന്നുമുതൽ തീരുമാനം നടപ്പിലാക്കുമെന്നായിരുന്നു എസ്ബിഐ അറിയിച്ചിരുന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സേവിഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് പിഴ അടക്കേണ്ടി വരുന്നത്. വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയും എസ്ബിഐ നിജപ്പെടുത്തിയിരുന്നു.