Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയാക്കി പ്രഖ്യാപിക്കണമെന്നുള്ള ഹർജി സുപ്രീം കോടതി തള്ളി

മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയാക്കി പ്രഖ്യാപിക്കണമെന്നുള്ള ഹർജി സുപ്രീം കോടതി തള്ളി

അഭിറാം മനോഹർ

, വെള്ളി, 5 ജനുവരി 2024 (14:33 IST)
മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തി പള്ളി പൊളിച്ചുനീക്കണമെന്നുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ആവശ്യം പൊതുതാത്പര്യമായി പരിഗണിക്കാനാവില്ലെന്നും ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു.
 
ഇതുമായി ബന്ധപ്പെട്ട് നിരവധി സിവില്‍ ഹര്‍ജികള്‍ ഉള്ളതിനാല്‍ പൊതുതാത്പര്യ ഹര്‍ജിയായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന. ദീപാങ്കര്‍ ദത്ത എന്നിവരുടെ ബഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി മുന്‍പ് അനുമതി നല്‍കിയിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും അവിടെയുണ്ടെന്നും അവകാശപ്പെട്ടാണ്. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു