Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ? സുപ്രീം ‌കോടതി

പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ? സുപ്രീം ‌കോടതി
, വെള്ളി, 9 ഏപ്രില്‍ 2021 (13:31 IST)
പതിനെട്ട് വയസ് കഴിഞവർക്ക് ഇഷ്‌ടമുള്ള മതം എന്തുകൊണ്ട് തിരെഞ്ഞെടുത്തുകൂടെന്ന് സുപ്രീം കോടതി.  നിർബന്ധിത മതം മാറ്റവും, ദുർമന്ത്രവാദവും തടയണമെന്ന ആവശ്യം വിമർശനത്തോടെ തള്ളിക്കൊണ്ടാണ് നിരീക്ഷണം.
 
പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തിരെഞ്ഞെടുത്ത് കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്ഷ: വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍ 95 മാസ്‌ക് അല്ലെങ്കില്‍ 3 ലെയര്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം