Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
, തിങ്കള്‍, 11 ജനുവരി 2021 (12:52 IST)
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നുവെന്ന് കേന്ദ്രത്തിനോട് ചോദിച്ചു.
 
കർഷകസമരത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്.   കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്ന് കേനന്ദ്രത്തിനായി ഹാജരായ അന്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. എന്നാൽ മുൻസർക്കാരുകളുടെ തീരുമാനം ഈ സർക്കാരിനെ രക്ഷിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി നഷ്ടമായതില്‍ മനോവിഷമം: തിരുവനന്തപുരത്ത് ഓട്ടോയില്‍ തീകൊളുത്തി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു