Select Your Language

Notifications

webdunia
webdunia
webdunia
webdunia

12-ാം ക്ലാസ്സ് പരീക്ഷനടത്താനുള്ള ആന്ധ്രാപ്രദേശിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

School Exam

ശ്രീനു എസ്

, വ്യാഴം, 24 ജൂണ്‍ 2021 (20:01 IST)
12-ാം ക്ലാസ്സ് പരീക്ഷനടത്താനുള്ള ആന്ധ്രാപ്രദേശിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. കുട്ടികളുടെ ജീവന്‍ വച്ച് എങ്ങനെ കളിക്കാനാകുന്നുവെന്നാണ് കോടതിയുടെ ചോദ്യം. മറ്റു സംസ്ഥാന ബോര്‍ഡുകളെല്ലാം പരീക്ഷ നടത്താതിരിക്കുമ്പോള്‍ ആന്ധ്ര മാത്രം എന്തുകൊണ്ട് ഇങ്ങനൊരു തീരുമാനം എടുത്തുവെന്നും കോടതി ചോദിച്ചു. 
 
ജൂലൈ അവസാന വാരത്തിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷനടത്തിപ്പിന്റെ ഭാഗമായി ഒരു മരണമെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റേതുമാത്രമായിരിക്കുമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കേണ്ടിയും വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പാറ്റ; ചിത്രം പങ്കുവച്ച് പ്രമുഖ നടി