Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി എം കെയേഴ്‌സിനെതിരായ ഹർജികൾ സുപ്രീം‌കോടതി തള്ളി

പി എം കെയേഴ്‌സിനെതിരായ ഹർജികൾ സുപ്രീം‌കോടതി തള്ളി
, ചൊവ്വ, 18 ഓഗസ്റ്റ് 2020 (12:15 IST)
പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നും പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിലവിൽ ഫണ്ട് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ സർക്കാരിന് തടസങ്ങളില്ല. അതിനാൽ സുപ്രീംകോടതി ഉത്തരവിന്റെ ആവശ്യമില്ല കോടതി വ്യക്തമാക്കി. പി എം കെയേഴ്സിനെതിരായ ഹർജികളെല്ലാം കോടതി തള്ളി.
 
പി എം കെയേഴ്സിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ​ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. പിഎം കെയേഴ്‌സിന്റെ രൂപികരണം സുതര്യമല്ലെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി എം കെയേഴ്സ് രൂപീകരിച്ചത്. ദേശീയ ദുരിതാശ്വാസ നിധി 1948ൽ ജവഹർ‌ലാൽ നെഹ്‌റു രൂപികരിച്ചതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോയ്‌ലെറ്റിൽനിന്നും തലപൊക്കി പാമ്പ്, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ !