നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളെ പ്രവേശിപ്പിക്കുന്നത് ഒരു വർഷം നീട്ടാനുള്ള കേന്ദ്ർസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി.
ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ എഴുതാൻ സ്ത്രീകൾക്കും അനുമതി നൽകികൊണ്ടുള്ള വിജ്ഞാപനം അടുത്ത വർഷം മെയിൽ പുറത്തിറക്കുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് പ്രത്യേക വൈദഗ്‌ധ്യമുള്ള വിഭാഗമാണ് സൈന്യം. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതിന് പ്രതിരോധ വകുപ്പ് യുപിഎസ്‌സിയുമായി ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.