Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

School Teacher Arrest

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 27 മാര്‍ച്ച് 2025 (19:15 IST)
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ അമ്മപാളയത്തിലെ രാമകൃഷ്ണ വിദ്യാലയത്തിലെ അധ്യാപകനായ സമ്പത്ത് കുമാറിനെ (34) തിരുപ്പൂര്‍ കൊങ്കുനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരിലെ വെങ്കമേടിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം നടന്നത്. 
 
ചൊവ്വാഴ്ച നടന്ന അവസാന പരീക്ഷയ്ക്കിടെ പരീക്ഷാ ഷീറ്റുകള്‍ പരിശോധിക്കാനെന്ന വ്യാജേന സമ്പത്ത് കുമാര്‍ തങ്ങളുടെ ശരീരത്തില്‍ ആവര്‍ത്തിച്ച് സ്പര്‍ശിച്ചതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. ക്ലാസ് മുറിയില്‍ ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞു. 
 
തുടര്‍ന്ന് മാതാപിതാക്കള്‍ പരീക്ഷാ കേന്ദ്ര സൂപ്പര്‍വൈസറെയും തിരുപ്പൂര്‍ സിറ്റി പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രദീപ് കുമാറിന്റെയും കൊങ്കുനഗര്‍ വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോമതിയുടെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍