Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം: ബെംഗളൂരുവിൽ നിരോധനാജ്ഞ

കൊവിഡ് വ്യാപനം: ബെംഗളൂരുവിൽ നിരോധനാജ്ഞ
, ബുധന്‍, 7 ഏപ്രില്‍ 2021 (16:42 IST)
കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കർണാടകയിൽ 5000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഏറെയും ബെംഗളൂരു നഗരത്തിലാണ്.
 
നിയന്ത്രണങ്ങളുടെ ഭാഗമായി റാലികൾ,പൊതുജനം കൂടുന്ന മറ്റ് പരിപാടികൾ,കൂട്ട പ്രാർത്ഥന എന്നിവക്കെല്ലാം വിലക്കേർപ്പെടുത്തി. മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തെന്ന് ഇ ശ്രീധരൻ