Webdunia - Bharat's app for daily news and videos

Install App

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

സർവീസുകൾ സംബന്ധിച്ച് അപ്ഡേറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് എയർ ഇന്ത്യ

അഭിറാം മനോഹർ
ചൊവ്വ, 13 മെയ് 2025 (08:33 IST)
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചയിലെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി. 6 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇന്നലെ പത്തോളം ഇടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയത്.
 
ജമ്മു, അമൃത്സര്‍, ചണ്ഡിഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ബുജ്, ജാം നഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു. സ്ഥിതിഗതികള്‍  നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കുന്നതെന്നും ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

അടുത്ത ലേഖനം
Show comments