ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് കനത്ത തിരിച്ചടി. ഐപിഎല്‍ പുനരാരംഭിച്ചാലും ടീമിന്റെ പ്രധാന ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയേക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് തുടങ്ങിയ മറ്റ് പ്രമുഖ ഓസ്‌ട്രേലിയന്‍ താരങ്ങളും തിരിച്ച് ഐപിഎല്ലിനായി ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അധികൃതര്‍ നല്‍കുന്നത്. തിരികെ ഇന്ത്യയില്‍ പോകാന്‍ താത്പര്യമില്ലാത്ത കളിക്കാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണയ്ക്കുമെന്ന് അറിയിചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായതിനാല്‍ കമ്മിന്‍സ്, ഹെഡ് എന്നിവരുടെ അഭാവം ടീമിനെ ബാധിക്കില്ല. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവം പ്ലേ ഓഫ് സാധ്യതയുള്ള ഡല്‍ഹിക്ക് കനത്ത തിരിച്ച്ചടിയാണ്. ജൂണ്‍ 11ന് ലോര്‍ഡ്‌സില്‍ ലോക ടെസ്റ്റ് ചാാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ ഇതിന് വേണ്ടിയുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓസീസ് താരങ്ങളുടെ താത്പര്യം. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍.