Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഷസ് ടു ആഷസ്, ശത്രുക്കളെ ഇന്ത്യ തകര്‍ക്കും, ഉദാഹരണത്തിന് ക്രിക്കറ്റിനെയും കോലിയേയും കൂട്ടുപിടിച്ച് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രജീവ് ഘായി, കോലി പ്രിയതാരമെന്നും ഡിജിഎംഒ

DGMO and Kohli

അഭിറാം മനോഹർ

, തിങ്കള്‍, 12 മെയ് 2025 (16:24 IST)
DGMO and Kohli
ന്യൂഡല്‍ഹി: ഇന്ത്യയുടെ എയര്‍ഫീല്‍ഡുകളും ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും ലക്ഷ്യം വച്ച് ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറല്‍ രജീവ് ഘായി. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനവുമായി ബന്ധപ്പെടുത്തിയാണ് സൈന്യം നടത്തിയ പത്രസമ്മേളനത്തില്‍ ഡിജീംഒ രജിവ് ഘായി സംസാരിച്ചത്.  വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് നമ്മള്‍ കണ്ടു അദ്ദേഹം എന്റെ ഫേവറേറ്റ് ക്രിക്കറ്ററാണ്. എന്ന് പറഞ്ഞുകൊണ്ടാണ് ക്രിക്കറ്റിനേയും ഇന്ത്യന്‍ സൈന്യത്തെയും താരതമ്യപ്പെടുത്തിയുള്ള രാജിവ് ഘായിയുടെ പ്രതികരണം. 
 
 1970കളില്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് സീരീസില്‍ രണ്ട് ഓസ്‌ട്രേലിയന്‍ പന്തേറുകാരുണ്ടായിരുന്നു. (ജെഫ് തോംസണ്‍- ഡെന്നീസ് ലില്ലി). അന്ന് ആ ആക്രമണ നിര ഇംഗ്ലണ്ട് ബാറ്റിംഗ് ലൈനപ്പിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഒരു പഴമൊഴിയും രൂപപ്പെട്ടു. ആഷസ് ടു ആഷസ്, ഡസ്റ്റ് ടു ഡസ്റ്റ്, ഇഫ് തോമ്മോ ഡോണ്ട് ഗെറ്റ് യാ, ലില്ലി മസ്റ്റ് എന്നായിരുന്നു അത്. ഒരാള്‍ക്ക് നിങ്ങളെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ അത് ചെയ്യും എന്നാണ് അതിനര്‍ഥം. ഇതില്‍ നിന്നും ഞാന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഇന്ത്യന്‍ സുരക്ഷാ ഗ്രിഡ് സംവിധാനങ്ങള്‍ ഇത് പോലെയാണ്. ഒരു പാളിക്ക് തകര്‍ക്കാനായില്ലെങ്കില്‍ മറ്റൊന്ന് നിങ്ങളെ തകര്‍ക്കും.ഇന്ത്യന്‍ സൈന്യത്തിന്റെ മള്‍ട്ടി-ലേയര്‍ ഡിഫന്‍സ് സ്ട്രാറ്റജി യെ സൂചിപ്പിച്ചുകൊണ്ട് രജിവ് ഘായി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റബാഡ ഉപയോഗിച്ചത് കൊക്കെയ്ൻ , വാർത്ത പുറത്തുവിട്ട് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ