സിപിഎം എന്നാൽ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളം
അറംപറ്റി യെച്ചൂരിയുടെ വാക്കുകൾ
സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തിടെ പറഞ്ഞ കാര്യങ്ങൾ അറംപറ്റി. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) അല്ലെന്നായിരുന്നു തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി ഓര്‍മ്മിപ്പിച്ചത്. എന്നാൽ അതിപ്പോൾ അറംപറ്റിയിരിക്കുകയാണ്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നോക്കി കോണ്‍ഗ്രസ് സഹകരണത്തെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍ക്കുന്നതാണ് യെച്ചൂരിയെ പ്രകോപിപ്പിച്ചത്. സിപിഐഎം എന്നാല്‍ കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയല്ലെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. എന്നാൽ, ഇപ്പോൾ അത് നേരെ മറിച്ചായിരിക്കുകയാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന ഏക സംസ്ഥനമായി മാറിയീക്കുകയാണ് കേരളം.
'സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നല്ല. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവ്നയം വേണമെന്നാണ് പറഞ്ഞിരുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നു യെച്ചൂരി പറഞ്ഞിരുന്നു.
കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ബിജെപി പിടിച്ചെടുത്തു. 59 മണ്ഡലങ്ങളിലെ ഫലസൂചനകൾ പ്രകാരം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അടുത്താണ് ബിജെപി സഖ്യം. ഇതുവരെ 40 സീറ്റുകളിലാണ് അവർ ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്‍റെ മുന്നേറ്റം 19 മണ്ഡലങ്ങളിൽ മാത്രം.