കിടക്ക പങ്കിട്ടാല്‍ ലോണും ആനുകൂല്യങ്ങളും; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജർക്കെതിരെ വീട്ടമ്മയുടെ പരാതി
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജർക്കെതിരെ വീട്ടമ്മയുടെ പരാതി
ലോണിന് അപേക്ഷ നല്‍കിയ വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്ച രാവിലെയാണു കാർഷിക വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയും ഭര്‍ത്താവും ബാങ്കില്‍ എത്തി രാജേഷിനെ കണ്ടത്. സംസാരത്തിനിടെ ലോണിന്റെ ആവശ്യത്തിനായിട്ടാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി.
ബാങ്കില്‍ നിന്നും മടങ്ങിയതിനു പിന്നാലെ രാജേഷ് യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തിനു ന്നിര്‍ബന്ധിക്കുകയും ചെയ്‌തു. മറുപടി ലഭിക്കാതെ വന്നതോടെ വെള്ളിയാഴ്‌ച രാവിലെ രാജേഷ് ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയച്ചു.
മാനേജര്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ ലോണ്‍ ശരിയാകുമെന്നും ഇതുകൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നു പ്യൂണ്‍ പറഞ്ഞു. സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്‌ത വീട്ടമ്മ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചതോടെ മാനേജരും പ്യൂണും ഒളിവില്‍ പോയി. ഇരുവര്‍ക്കുമായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.