ബോളിവുഡ് നടി ഷബാന അസ്‌മിക്ക് കാറപകടത്തിൽ ഗുരുത്ര പരിക്ക്. മുംബൈ പൂനെ എക്സ്പ്രെസ്സ് ഹൈവേയിൽ ഷബാന അസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഭർത്താവ് ജവേദ് അക്തറും അസ്മി സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്.
കലാപൂർ ടോൾ പ്ലാസയിൽ വെച്ച് നിയന്ത്രണം വിട്ട് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെ തുടർന്ന് ഷബാന അസ്‌മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജാവേദ് അക്തറിന്റെ 75മത് പിറന്നാൾ ആഘോഷം.
പുനെ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിലായിരുന്നു ഷാബാന അസ്‌മിയുടെ യാത്ര. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. അപകറ്റത്തിൽ കാറിന്റെ മുൻവശം ഏതാണ്ട് പൂർണമായി തകർന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും അതുവഴി പോയ മറ്റ് യാത്രക്കാരുടെ സഹായത്താലാണ് കാറിന് പുറത്തെത്തിച്ചത്. അവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.