Webdunia - Bharat's app for daily news and videos

Install App

രഞ്ജൻ ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ള ജഡ്ജിയെ ജീവിതത്തിൽ കണ്ടിട്ടില്ല: കടുത്ത ഭാഷയിൽ ജസ്റ്റിസ് കഡ്ജു

Webdunia
ബുധന്‍, 18 മാര്‍ച്ച് 2020 (13:16 IST)
ഡൽഹി: രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു. രഞ്ജൻ ഗൊഗോയിയെപ്പോലെ കളങ്കിതനായ ലൈംഗിക വൈകൃതമുള്ള ഒരു ജഢിയെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ട്വിറ്റർ കഡ്ജു കുറിച്ചത്.
 
'20 വർഷം അഭിഭാഷകനായും, മറ്റൊരു 20 വർഷം ന്യായാധിപനായും ജോലി ചെയ്തിട്ടുള്ള ആളാണ് ഞാൻ, ഒരുപാട് നല്ല ജഡ്ജിമാരെയും, മോഷം ജഡ്ജിമാരെയും എനിക്ക് അറിയാം. എന്നാൽ ഇന്ത്യൻ ജൂഡിഷ്യറിൽ രഞ്ജൻ ഗൊഗോയി‌യോളം അശേഷം നാണമില്ലാത്തതും കളങ്കിതനും, ലൈംഗിക വൈകൃതമുള്ളതുമായ മറ്റൊരു ജഡ്ജിയെ ഞാൻ കണ്ടിട്ടില്ല, ഈ മനുഷ്യനിൽ ഇല്ലാത്ത ഒരു ദുശീലവും ഉണ്ടായിരുന്നില്ല.'
 
ഗോഗോയിയെ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്തതി വലിയ വിമർശനമാണ് ഉയരുന്നത്. ഗോഗോയിയുടെ സഹ പ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരും രാജ്യസഭാ പ്രവേശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമനിർമ്മാണ സഭയിൽ ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന കണ്ണിയായി പ്രാർത്തിക്കും എന്നും സത്യ പ്രതിജ്ഞയ്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാം എന്നുമായിരുന്നു രഞ്ജൻ ഗൊഗോയിയുടെ പ്രതികരണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനാധിപത്യവും വോട്ടും കൊള്ളയടിക്കാത്ത രാജ്യം നിർമിക്കാം, സ്വാതന്ത്ര്യദിനത്തിൽ പോസ്റ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി

August 15: ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങൾ ഏതെന്ന് അറിയാമോ?

Exclusive: ജനകീയന്‍, മന്ത്രിയായി മികച്ച പ്രകടനം; ഒല്ലൂരില്‍ കെ.രാജന്‍ വീണ്ടും മത്സരിക്കും

Independence Day 2025: സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി

Kerala Weather: ഇന്ന് മഴദിനം; ന്യൂനമര്‍ദ്ദം പൊടിപൊടിക്കുന്നു

അടുത്ത ലേഖനം