Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് അജിത് പവാറിന്റെ മാത്രം തീരുമാനം'; നീക്കം അറിഞ്ഞില്ലെന്ന് ശരത് പവാർ; എൻസിപിയിൽ പിളർപ്പ്?

എന്‍സിപി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

'ഇത് അജിത് പവാറിന്റെ മാത്രം തീരുമാനം'; നീക്കം അറിഞ്ഞില്ലെന്ന് ശരത് പവാർ; എൻസിപിയിൽ പിളർപ്പ്?

തുമ്പി ഏബ്രഹാം

, ശനി, 23 നവം‌ബര്‍ 2019 (10:23 IST)
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് ശരദ് പവാര്‍. എന്‍സിപി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ശരദ് പവാര്‍ പറഞ്ഞു.

ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി പവാര്‍ സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്ന് പവാര്‍ ഉദ്ദവ് താക്കറെയെ അറിയിച്ചതായാണ് സൂചന.
 
ഉപമുഖ്യമന്ത്രി അജിത് പവാറിന് 22 എന്‍സിപി എംഎല്‍എമാരുടെ പിന്തുണയാണ് ലഭിച്ചതെന്നാണ് അറിയുന്നത്. ശിവസേനയുടെ ചില നേതാക്കളും ഇവര്‍ക്ക് പിന്തുണ നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
 
മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാരുണ്ടാക്കിയ എന്‍സിപിയുടെ നടപടിയില്‍ തങ്ങള്‍ക്ക് ആശ്ചര്യമല്ല തോന്നിയതെന്നും തങ്ങള്‍ ഞെട്ടിപ്പോകുകയാണെന്ന് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ മാധ്യമങ്ങളോട് പറഞ്ഞത്.
 
തങ്ങള്‍ക്ക് എന്‍സിപിയില്‍ നിന്ന് മറുപടി ലഭിച്ചേ തീരുവെന്നും സഞ്ജയ് ഝാ പറഞ്ഞിരുന്നു. തങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്‍സിപിയെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും വന്ന പ്രതികരണം. ഇതിന് പിന്നാലെയാണ് പവാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ മാസവും കൃത്യമായി അക്കൗണ്ടിൽ പണമെത്തി; മോദിജി തരുന്നതാണെന്ന് വിചാരിച്ച് ചെലവാക്കി; പിന്നീട് സംഭവിച്ചത്!