കാർഷികനിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതിക്കെതിരെ പരിഹാസവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.
കാർഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ നാലുപേരെ കണ്ടെത്തുകയും കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു. മുൻകൂട്ടി തീരുമാനം ഉറപ്പിച്ചവരിൽ നിന്ന് ഇനി എങ്ങനെയാണ് പരിഹാരമുണ്ടാവുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു. കർഷകർക്കും പൊതുജനങ്ങൾക്കും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ പോലും ഇല്ലാത്ത സമിതി രൂപീകരിച്ച നടപടി ഒരുതരത്തിലും ഗുണം ചെയ്യാനിടയില്ലെന്നാണ് കർഷക സംഘടനാ നേതാക്കളുടെ പ്രതികരണം.