Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മാറ്റിവച്ചില്ലെങ്കിൽ കോടതി അത് ചെയ്യും: സുപ്രീം കോടതി

കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മാറ്റിവച്ചില്ലെങ്കിൽ കോടതി അത് ചെയ്യും: സുപ്രീം കോടതി
, തിങ്കള്‍, 11 ജനുവരി 2021 (12:56 IST)
ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തെ കേന്ദ്ര സർക്കാർ നേരിട്ട രീതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രിം കോടതി. കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മാറ്റിവച്ചില്ലെങ്കിൽ നിർബന്ധപൂർവം കോടതിയ്ക്ക് അത് ചെയ്യേണ്ടിവരുമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. കാർഷിക നിയമങ്ങൾക്കെതിരായ ഹർജി പരിഗണിയ്ക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.
 
ഈ രീതിയിലാണോ കർഷിക നിയമങ്ങൾ നടപ്പിലാക്കേണ്ടത് എന്നായിരുന്നു കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം. കാർഷിക നിയമങ്ങൾക്കെതിരെ നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപിച്ചിട്ടുണ്ട്. ചർച്ചകൽ നടക്കുന്നുണ്ട് എന്നാണ് സർക്കാർ ആവർത്തിയ്ക്കുന്നത് എന്നാൽ ഏത് തരത്തിലുള്ള ചർച്ചയാണ് നടക്കുന്നത് എന്നും എസ് എ ബോബ്ഡെ ചോദ്യം ഉന്നയിച്ചു. നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കർഷകരുടെ ആശങ്ക പരിഹരിയ്ക്കാൻ കമ്മറ്റിയെ നിയോഗിയ്ക്കണം. കമ്മറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ നിയമങ്ങൾ നടപ്പിലാക്കരുത്. അല്ലത്തപക്ഷം കോടതിയ്ക്ക് അത് ചെയ്യേണ്ടിവരും എന്നും ചീഫ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി