Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ കുറവ്

അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ നിലപാട്

Shashi Tharoor has no support from Kerala
, ശനി, 1 ഒക്‌ടോബര്‍ 2022 (11:14 IST)
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണ കുറവ്. ചുരുക്കം ചില നേതാക്കള്‍ മാത്രമേ തരൂരിനെ പിന്തുണയ്ക്കുന്നുള്ളൂ. കൂടുതല്‍ നേതാക്കളുടെയും പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണ്. 
 
കോഴിക്കോട് എം.പി. എം.കെ.രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍, പി.മോഹന്‍രാജ് തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമേ തരൂരിനെ പിന്തുണയ്ക്കുന്നുള്ളൂ. വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി. എ.കെ.ആന്റണി, കെ.സുധാകരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെയെല്ലാം പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണ്. 
 
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ നിലപാട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന പേര് നിരോധിക്കും; വിവാദ പോസ്റ്റുമായി വി.കെ.ശ്രീരാമന്‍