Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെഹ്രു കുടുംബത്തെ വെട്ടിമാറ്റി ശശി തരൂര്‍ പ്രധാനമന്ത്രിയാകുമോ ?

അങ്ങനെ സംഭവിച്ചാല്‍; ശശി തരൂര്‍ പ്രധാനമന്ത്രിയാകുമോ ?

shashi tharoor
കോഴിക്കോട് , ശനി, 18 മാര്‍ച്ച് 2017 (09:12 IST)
ബിജെപിയുടെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് നിലനില്‍പ്പിനായി പോരടിക്കുമ്പോള്‍ 2019 തെരഞ്ഞെടുപ്പില്‍ മലയാളി ശശി തരൂരിനെ മുന്നില്‍ നിര്‍ത്തണമെന്നുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാമ്പയിന് വന്‍ പിന്തുണ. നെഹ്രു കുടുംബത്തില്‍ നിന്നും അധികാരം മാറണമെന്നും തരൂര്‍ സജീവ രാഷ്‌ട്രീയത്തിന്റെ മുന്‍ നിരയിലേക്ക് വരണമെന്നും ക്യാമ്പയിനില്‍ ആവശ്യം ശക്തമാണ്.

ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയാണ് ക്യാമ്പയിന്‍ നടക്കുന്നത്. നിലവിലെ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തരൂരിനെ മുന്നില്‍ നിര്‍ത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ക്യാമ്പയില്‍ അറിഞ്ഞില്ലെന്നും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

പെറ്റീഷന്‍ സമര്‍പ്പിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പക്ഷേ ഇത്തരം പ്രചരണം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. പിന്തുണച്ച ജനങ്ങളോടും തനിക്കു നന്ദിയുണ്ടെങ്കിലും ഇത്തരം ക്യാമ്പയിനുകളെ പ്രോത്സാഹിപ്പിക്കാനാകില്ല. പ്രചാരണം ശക്തമായതിനാലാണ് പ്രതികരിക്കേണ്ടി വന്നതെന്നും തരൂര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ചെയ്യേണ്ടതെന്ന് മിഷേലിന് അറിയാമായിരുന്നു; യുവതി കായലിലേക്ക് പതിച്ചത് ഇങ്ങനെയോ ?!