Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പത്രി' രൂപം മാറുന്നു; ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സായിബാബ ട്രസ്റ്റ്

'പത്രി' രൂപം മാറുന്നു; ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സായിബാബ ട്രസ്റ്റ്

തുമ്പി ഏബ്രഹാം

, ശനി, 18 ജനുവരി 2020 (12:34 IST)
സായിബാബയുടെ ജന്മസ്ഥലമായി പർഭാനി ജില്ലയിലെ പത്രി വികസിപ്പിക്കാനുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയുടെ തീരുമാനത്തെത്തുടർന്ന്, ജനുവരി 19 മുതൽ ഷിർദ്ദി അനിശ്ചിതമായി അടയ്ക്കാനുള്ള തീരുമാനത്തിൽ സായിബാബ സൻസ്ഥാൻ ട്രസ്റ്റ്. ഞായറാഴ്ച മുതൽ ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം  ഭഹാഹേബ് വഖൗരെ മാധ്യമങ്ങളോട് പ്രതികരിച്ചു. ആശ്രമം സന്ദർശിക്കാൻ വരുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിലായിരിക്കും നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.  
 
സായി ബാബയുടെ ജന്മസ്ഥലം പത്രിയായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ചർച്ച ചെയ്യുന്നതിനയി പ്രാദേശിക ഗ്രാമീണരുടെ യോഗം ചേരുമെന്ന് ട്രസ്റ്റ് സ്ഥിരീകരിച്ചു. അടുത്ത പ്രവർത്തനഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ വൈകുന്നേരം യോഗം ചേരാനാണ് ട്രസ്റ്റിന്റെ തീരുമാനം. 
 
കഴിഞ്ഞയാഴ്ച ഉദ്ദവ് താക്കറെ പർഭാനി ജില്ലയിലെ വികസന പദ്ധതികളുടെ അവലോകന യോഗം ചേർന്നിരുന്നു. ഈ സമയത്താണ് സായിബാബയുടെ ജന്മസ്ഥലമായി പത്രിയെ വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ മത സ്ഥലങ്ങളിലൊന്നാണ് ഷിർദ്ദിയിലെ സായിബാബ ക്ഷേത്രം. സായിബാബയുടെ ജന്മസ്ഥലമായി പത്രിയെ വികസിപ്പിക്കുന്നതിൽ ഷിർദ്ദിയിലെ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പത്രി വികസിപ്പിച്ചെടുത്താൽ ഷിർദ്ദിയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നാണവർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുഞ്ഞിനെ പ്രസവിക്കുമോ എന്ന ഭയം; യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കത്തിച്ചു