ശിവസേന എംപിയുടെ ക്രൂരതയ്ക്ക് ഇരയായത് മലയാളി ഉദ്യോഗസ്ഥൻ
ശിവസേന എം പി മർദിച്ചത് മലയാളി ഉദ്യോഗസ്ഥനെ
വിമാനത്തിൽ ശിവസേന എം പിയുടെ മർദനത്തിന് ഇരയായത് മലയാളിയെന്ന് റിപ്പോർട്ട്. എയര്‍ ഇന്ത്യയില്‍ മാനേജരായ കണ്ണൂര്‍ സ്വദേശി രാമന്‍ സുകുമാറിനെയാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദ് മര്‍ദിച്ചത്. 25 തവണ അയാൾ തന്നെ ചെരുപ്പൂരി അടിച്ചുവെന്ന് രാമൻ പരാതിയിൽ പറയുന്നു.
ഉദ്യോഗസ്ഥനെ താൻ 25 തവണ ചെരുപ്പൂരി അടിച്ചെന്ന് എം പിയും വ്യക്തമാക്കിയിരുന്നു. മാപ്പ് പറയാൻ ഉദ്ദേശമില്ലെന്നും എം പി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പുറമേ 40 മിനിറ്റോളം വിമാനം വൈകിപ്പിച്ചിരുന്നു. അതും ചേര്‍ത്ത് രണ്ടു പരാതികളാണ് എംപിക്കെതിരെ വിമാനക്കമ്പനി നൽകിയിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.