കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് 75 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് സി ബി ഐ. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി കെ ശിവകുമാറിനെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്‌തു.
ശിവകുമാറിനും കുടുംബത്തിനുമായാണ് രേഖകളില്ലാത്ത ഇത്രയും സ്വത്തുള്ളതെന്നാണ് കണ്ടെത്തല്‍. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 14 ലൊക്കേഷനുകളിലായി തിങ്കളാഴ്‌ച സി ബി ഐ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത 57 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഡി കെ ശിവകുമാറുമായും സഹോദരന്‍ ഡി കെ സുരേഷുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്‌ഡ്.