മഠം നടത്തുന്നതു പോലെ എളുപ്പമായിരിക്കില്ല ഉത്തര്‍പ്രദേശില്‍ ഭരണം നടത്തുന്നത്; ബിജെപിക്കെതിരെ ഒളിയമ്പുമായി ശിവസേന
മഠം നടത്തുന്നതു ഭരിക്കുന്നതും വ്യത്യാസം, ബിജെപിക്കെതിരെ ശിവസേനയുടെ വിമര്‍ശനങ്ങള്‍
ഉപമുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിക്ക് നേരെ ശിവസേനയുടെ വിമര്‍ശനം. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഇത്തരത്തില്‍ ഒരു വിമര്‍ശനം ആരോപിച്ചത്. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയുടെ ആവശ്യമായിരുന്നു. അത് നിരസിച്ചതിനെ തുടര്‍ന്നാണ് സേനയുടെ ഈ വിമർശനം.
മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നയത്തിന് എതിരാണെന്ന് പറഞ്ഞ ബിജെപി, യുപിയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. അത് മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനാണോ എന്ന ചോദ്യവും പ്രസംഗത്തിലുയര്‍ന്നിരുന്നു.
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ യുപിയില്‍ ഹിന്ദുത്വ ശക്തി കരുത്താര്‍ജ്ജിക്കുമെന്നും എന്നാല്‍ യോഗി ആതിഥ്യ നാഥ് മതപരമായ കടമകള്‍ മാത്രം നിറവേറ്റിയാല്‍പോരെ, നല്ല ഭരണം കൂടി കാഴ്ചവെയ്ക്കണമെന്നത് മഠം നടത്തുന്ന അത്ര എളുപ്പമാകില്ല യുപി പോലൊരു വലിയ സംസ്ഥാനത്തിന്റെ ഭരണമെന്ന് പ്രസംഗത്തിലൂടെ ശിവസേന ചൂണ്ടിക്കാണിച്ചു.