കർഷക സമരം തടയാൻ സർക്കാർ നടത്തിയ സജ്ജീകരണങ്ങൾ ലഡാക്കിൽ ഒരുക്കിയിരുന്നെങ്കിൽ ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് കടന്നുകയറില്ലായിരുന്നുവെന്ന് ശിവസേന.ഇന്ത്യയുടെ മണ്ണില്‍ ചൈനീസ് സൈന്യം കയറിയതാണ് ദേശീയ പതാകയ്ക്ക് അപമാനമെന്നും പ്രധാനമന്ത്രിയുടെ മന്‍കീബാത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ശിവസേന പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചത് കണ്ട് രാജ്യം ഞെട്ടിപോയെന്ന മോദിയുടെ പ്രസ്‌താവനയെ വിമർശിച്ചാണ് ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗം.കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നത് കര്‍ഷക പ്രതിഷേധത്തെ അപമാനിക്കാനായി ബിജെപി തയ്യാറാക്കിയ കുപ്രചരണമാണ്.
ഒരുകൂട്ടം കർഷകർ നിയമം ലംഘിച്ചുവെന്നത് സത്യമാണ്.കഴിഞ്ഞ 60 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് യഥാർഥത്തിൽ ദേശീയ പതാകയെ അപമാനിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.