ഭാര്യയെ പണയം വെച്ച് ചൂത് കളിച്ചു, തോറ്റു; യുവതിയെ ഭർത്താവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു

വെള്ളി, 2 ഓഗസ്റ്റ് 2019 (18:38 IST)
ഭാര്യയെ പണയം വെച്ച് ചൂത് കളിച്ച് തോറ്റതോടെ ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. 
 
മദ്യ ലഹരിയിലായിരുന്ന യുവാവ് പണമില്ലാതായതോടെ ഭാര്യയെ പന്തയം വെച്ച് ചൂതാടുകയായിരുന്നു. യുവാവ് പരാജയപ്പെട്ടതോടെ ഭാര്യയെ സുഹൃത്തുകള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.
 
ഭര്‍ത്താവിന്റെ സുഹൃത്തായ അരുണ്‍, ബന്ധുവായ അനില്‍ എന്നിവരാണ് ബലാത്സഗം ചെയ്തതെന്നും ഭര്‍ത്താവിനോടൊപ്പം ഇവര്‍ സ്ഥിരമായി മദ്യപിക്കാന്‍ വരാറുണ്ടെന്നും യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഷോ' കാണിക്കാൻ നടുറോഡിൽ പണം വാരിവിതറി യുവാവ്, പിന്നീട് സംഭവിച്ചതിനെ !