Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസിന്‍റെ ഡോര്‍ തലയ്‌ക്കിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

ബസിന്‍റെ ഡോര്‍ തലയ്‌ക്കിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
തിരുവനന്തപുരം , വെള്ളി, 2 ഓഗസ്റ്റ് 2019 (18:19 IST)
സ്വകാര്യ ബസിന്‍റെ ഡോര്‍ തലയ്‍ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയും വെള്ളല്ലൂർ സ്വദേശിനിയുമായ ഗായത്രി(19) യാണ് മരിച്ചത്.

രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ വാതിൽ ഗായത്രിയുടെ തലയുടെ പുറകുവശത്തിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്‍റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളല്ലൂരില്‍ സംസ്‍കരിക്കും.

വാതിലടക്കാതെ അതിവേഗം ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടർന്ന് സുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡയിലെടുത്തു. നഗരൂർ പൊലീസാണ് നടപടിയെടുത്തത്.
പരേതനായ ഷാജീസിന്‍റെയും റീഖയുടേയും മകളാണ് ഗായത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമർനാഥ് പാതയിൽ ബോംബുകളും സ്‌നൈപർ ഗണ്ണുകളും, പിന്നിൽ പാകിസ്ഥാനെന്ന് സൈന്യം