അൽഫോസ് കണ്ണന്താനത്തിന്റെ മൈക്കിൽ നിന്ന് പുക; രാജ്യസഭ നടപടികൾ 15 മിനിറ്റ് നിർത്തി വച്ചു
പ്രശ്നം പരിഹരിച്ച ശേഷമായിരുന്നു സഭാ നടപടികൾ തുടർന്നത്.
അൽഫോൻസ് കണ്ണന്താനത്തിന്റെ സീറ്റിലെ മൈക്കിൽ നിന്ന് പുക ഉയർന്നത് മൂലം രാജ്യസഭാ നടപടികൾ 15 മിനിറ്റ് നിർത്തിവച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു. ജയ്‌പാൽ റെഡ്ഡിയുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തുമ്പോഴായിരുന്നു നാലാമത്തെ നിരയിലെ സീറ്റിലിരുന്ന കണ്ണന്താനം പുക ഉയരുന്നത് സഭാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
പ്രശ്നം പരിഹരിച്ച ശേഷമായിരുന്നു സഭാ നടപടികൾ തുടർന്നത്.