Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

അഭിറാം മനോഹർ

, ശനി, 25 ജനുവരി 2025 (11:53 IST)
ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രിപദം ഡി കെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മെയില്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പദവിക്കായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം ഭരണം വീതം വെയ്ക്കാന്‍ ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാന്‍ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
 
അതേസമയം അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. അത് വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാര്‍ രംഗം ശാന്തമാക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കിയോളിയും മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി