Chennithala, Muraleedharan
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. ആരെങ്കിലും പുകഴ്ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കോണ്‍ഗ്രസില്‍ ഇതിനായി ചിട്ടവട്ടങ്ങളുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല.ഇത് ഇവിടെ ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല.എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമല്ലെ. ഗ്രൂപ്പിന്റെയൊക്കെ കാലം അവസാനിച്ചു. അതിനിനി പ്രസക്തിയില്ല. അതിനായി പ്രവര്‍ത്തകരെയും കിട്ടില്ല. നേതാക്കള്‍ക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവര്‍ക്കും മനസിലായി. മുരളീധരന്‍ പറഞ്ഞു.