Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോർഡ് വർധന: ഒറ്റ ദിവസം 83,000 കടന്ന് രാജ്യത്ത് കൊവിഡ് ബാധിതർ

റെക്കോർഡ് വർധന: ഒറ്റ ദിവസം 83,000 കടന്ന് രാജ്യത്ത് കൊവിഡ് ബാധിതർ
, വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (09:53 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 83,883 പേർക്ക് രാജ്യത്ത് ആദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 80,000 കടക്കുന്നത്. ലോക രാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി.
 
ഇന്നലെ മാത്രം 1,043 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 67,376 ആയി ഉയർന്നു. 8,15,538 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 29,70,493 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. 11,72,179 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്താകെ 4,55,09,380 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐ‌സിഎംആർ അറിയിച്ചു,

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇയിലേക്കുള്ള വിമാനങ്ങളെ തങ്ങളുടെ വ്യോമ പരിധിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി