Select Your Language

Notifications

webdunia
webdunia
webdunia
webdunia

എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകര്‍ ആക്രമിച്ചു; മര്‍ദ്ദനമേറ്റ ജനറൽ സെക്രട്ടറി താഴെവീണു

എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകര്‍ ആക്രമിച്ചു

എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകര്‍ ആക്രമിച്ചു; മര്‍ദ്ദനമേറ്റ ജനറൽ സെക്രട്ടറി താഴെവീണു
ന്യൂഡൽഹി , ബുധന്‍, 7 ജൂണ്‍ 2017 (16:35 IST)
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ കയ്യേറ്റ ശ്രമം. ഹിന്ദുസേന പ്രവർത്തകരാണ് എകെജി ഭവനില്‍ അകത്ത് കയറി യെച്ചൂരിയെ ആക്രമിച്ചത്. അക്രമികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് നാലു മണിക്ക് പത്രസമ്മേളനം നടത്താനായി മൂന്നാം നിലയിലെ ഹാളിലേക്ക് വരുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ മൂന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയവര്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു.

കൈയേറ്റത്തിനിടെ യെച്ചൂരി താഴെ വീണതോടെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു മുറിയിലേക്കു മാറ്റി.

ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ ഹിന്ദുസേന പ്രവര്‍ത്തകര്‍ എകെജി ഭവനിലേക്ക് ഇരച്ചുകയറിയകയും യെച്ചൂരിക്കെതിരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ തെറ്റ് സമ്മതിച്ചു; തുറന്ന മദ്യശാലകൾ പൂട്ടി, കഴക്കൂട്ടം- ചേര്‍ത്തല പാത ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ