Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

രാഹുല്‍ ഗാന്ധിയെ ഒബാമ പരിഹസിച്ചാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചേക്കും, ശിവസേന വിടില്ല!

Siv Sena

ശ്രീനു എസ്

, ഞായര്‍, 15 നവം‌ബര്‍ 2020 (11:16 IST)
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഒബാമ പരിഹസിച്ചതില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുമ്പോഴും ശക്തമായ പ്രതിഷേധവുമായാണ് ശിവസേന രംഗത്തെത്തുന്നത്. 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തിലാണ് ഒബാമ രാഹുലിനെ പരിഹസിക്കുന്നത്. താന്‍ പ്രസിഡന്റായിരുന്ന കാലത്തുള്ള അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ ഒബാമ കുറിക്കുന്നത്.
 
വിഷയത്തെ പറ്റി ഗ്രഹ്യമില്ലാത്ത അധ്യാപകന്‍ വിദ്യര്‍ഥികള്‍ക്കു മുന്നില്‍ എത്തിയ പോലയാണ് രാഹുല്‍ പെരുമാറുന്നത് എന്നായിരുന്നു ഒബാമ രാഹുലിനെക്കുറിച്ച് എഴുതിയത്. ഇക്കാര്യത്തില്‍ ഒബാമയ്ക്ക് രാഹുലിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ട്രംപിന് ഭ്രാന്താണെന്ന് തങ്ങള്‍ പറയില്ലെന്നുമാണ് ശിവസേനയുടെ നയം. പുസ്തകത്തില്‍ രാഹുലിനെ കൂടാതെ മന്‍മോഹന്‍ സിങ്, ജോ ബൈഡന്‍, റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ എന്നിവരെക്കുറിച്ചും ഒബാമ എഴുതുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: മണ്ഡലകാല പൂജകള്‍ക്ക് ഇന്ന് തുടക്കം